വിജിന്‍ എംഎല്‍എയെ പ്രകോപിപ്പിച്ചത് എസ്‌ഐയുടെ മോശം പെരുമാറ്റം; എസ്‌ഐയ്ക്ക് എതിരെ നടപടി ശുപാര്‍ശ ചെയ്ത് എസിപി

കണ്ണൂര്‍: കല്യാശ്ശേരി എംഎല്‍എ എം വിജിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐയ്ക്ക് എതിരെ നടപടി. കണ്ണൂര്‍ എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്‌ഐ ഷമീലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം, എംഎല്‍എയെ മനസ്സിലായില്ല എന്നാണ് എസ്‌ഐ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

എംഎല്‍എയെ തനിക്ക് മനസ്സിലായില്ലെന്നും നഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയാണെന്നായിരുന്നു കരുതിയതെന്നുമാണ് എസ്‌ഐ ഷമീലിന്റെ വിശദീകരണം. എസ്‌ഐ.പറഞ്ഞത് അനുസരിച്ചാണ് എംഎല്‍എയോട് പേര് ചോദിച്ചതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുകാരും എസിപിക്ക് മൊഴി നല്‍കി.

also read- സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സഹോദരനില്‍ നിന്നും തട്ടിയത് 1.15 കോടി രൂപ, യുവാവ് അറസ്റ്റില്‍

അതേസമയം, എംഎല്‍എയോട് എസ്.ഐ. മോശമായി പെരുമാറിയതിന്റെ ഭാഗമായാണ് വിജിന്‍ എംഎല്‍എ പ്രകോപിതനായത് എന്നാണ് എസിപിയുടെ കണ്ടെത്തലിലുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറും. ഉടന്‍ തന്നെ എസ്‌ഐ ഷമീലിനെതിരേ നടപടി ഉണ്ടാകുമെന്നാണ് വിവരം.

Exit mobile version