അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു: അമ്മയും മകനും പിന്‍വാതിലൂടെ ഓടി രക്ഷപ്പെട്ടു

തൃശ്ശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ഭാഗികമായി തകര്‍ത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ശ്രീജയും മകനും ഓടി രക്ഷപ്പെട്ടു.

ശ്രീജയും മകനും വീടിന്റെ പിന്‍വാതിലിലൂടെ കൂടി ഓടി രക്ഷപ്പെട്ടു. വീടിന്റെ മുന്‍ഭാഗമാണ് കാട്ടാന തകര്‍ത്തത്. തോട്ടം മേഖലയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version