കാട്ടാന ഓടിച്ചു; ഭയന്ന് മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു!

വയനാട്: കാട്ടാന ഓടിച്ചത് കണ്ട് ഭയന്ന് മരത്തിൽ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. വയനാട് തിരുനെല്ലിയിൽ മല്ലികപ്പാറ കോളനിയിലെ 24കാരനായ രതീഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. തിരുനെല്ലിക്കടുത്ത് അപ്പപാറയിലെ ഒരു എസ്റ്റേറ്റിനകത്ത് വച്ചാണ് അപകടം നടന്നത്.

‘ഞങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ വിവാഹം ക്ഷണിച്ച തിരുവനന്തപുരം സ്വദേശികൾക്ക് സമ്മാനവുമായി സൈനികർ

മദ്ധ്യപാടി ബി എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു രതീഷ്. കാട്ടാന ഇറങ്ങിയതറിഞ്ഞ് സുഹൃത്തായ ഗണേഷിനൊപ്പം കാട്ടാനയെ തുരത്താൻ എത്തിയതായിരുന്നു രതീഷ്. എന്നാൽ ഇരുവരെയും കാട്ടാന ഓടിച്ചു. ഇത് കണ്ട് ഭയന്നാണ് രതീഷ് ഓടി മരത്തിൽ കയറിയത്. കൂടെയുണ്ടായിരുന്ന ഗണേശൻ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, താൻ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോൺ വിളിച്ച് പറഞ്ഞു.

പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. തലപ്പുഴ പോലീസ് സ്റ്റേഷനിലെ രമേശ്, രാജേഷ് എന്നിവർ സഹോദരങ്ങളാണ്.

Exit mobile version