വന്യമൃഗ ശല്യം തടയാൻ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും; യോഗത്തിൽ പങ്കെടുത്ത് തമിഴ്‌നാടും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അറുതി വരുത്താനായി അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലെത്തിയത്.

മനുഷ്യ-മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തൽ, സംഘർഷത്തിന്റെ കാരണം കണ്ടെത്തൽ, പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ കാല താമസമൊഴിവാക്കൽ, വിവരം വേഗത്തിൽ കൈമാറൽ തുടങ്ങിയ പ്രധാനപ്പെട്ട നാല് ലക്ഷ്യങ്ങളാണ് മുന്നിൽക്കാണുന്നത്.

ബന്ദിപ്പുർ ടൈഗർ റിസർവിൽ നടന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. കേരള വനംമന്ത്രി എകെ ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വർ ഖൺഡ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

ALSO READ- ‘ഇഷ്ടമാണെങ്കിലും പേടി കാരണം ചന്ദനക്കുറി തൊടാറില്ല’; പത്മജ വേണുഗോപാലിന്റെ വാക്കുകൾ ദേശീയതലത്തിൽ പ്രചാരണായുധമാക്കി എൻഡിഎ

നോഡൽ ഓഫീസറും അസിസ്റ്റന്റ് നോഡൽ ഓഫീസറുമടങ്ങുന്ന അന്തർ സംസ്ഥാന ഏകോപന സമിതി രൂപവത്കരിക്കാനും ധാരണയായി. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാടും കർണാടകയും പിന്തുണച്ചു.

Exit mobile version