ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവന കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി ബിജെപി. പത്മജയുടെ പ്രസ്താവന ഉപയോഗിച്ച് കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്നാണ് പത്മജയുടെ വാക്കുകൾ ഉപയോഗിച്ച് ദേശീയ തലത്തിൽ എൻഡിഎയുടെ പ്രചാരണം.
താൻ അവരെ പേടിച്ച് ചന്ദനക്കുറി തൊടാറില്ലെന്നാണ് പത്മജ ആരോപിച്ചത് .’മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകൾ കേൾക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
कांग्रेस करती है हिंदू धर्म से नफरत!
सुनिए, कांग्रेस की पूर्व नेता पद्मजा वेणुगोपाल की जुबानी… pic.twitter.com/S59HHwHyXN
— BJP (@BJP4India) March 10, 2024
‘പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അത് തൊട്ടാൽ ഉടനെ അവർ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാൽ ഉടനെ ഉള്ളിൽ പോയി തുടച്ച് പുറത്തേക്കുവരും’, -എന്നാണ് സ്വകാര്യ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പത്മജ പറയുന്നത്. ഈ ഭാഗമാണ് ബിജെപി പ്രചാരണായുധമാക്കിയിരിക്കുന്നത്. ഹിന്ദിയിലുള്ള വിശീദകരണവും വീഡിയോയിലുണ്ട്.