‘ഞങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ വിവാഹം ക്ഷണിച്ച തിരുവനന്തപുരം സ്വദേശികൾക്ക് സമ്മാനവുമായി സൈനികർ

Indian Army | Bignewslive

തിരുവനന്തപുരം: ‘ഞങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ തങ്ങളുടെ വിവാഹം ക്ഷണിച്ച തിരുവനന്തപുരം സ്വദേശികൾക്ക് സ്‌നേഹ സമ്മാനവുമായി സൈനികർ. തിരുവനന്തപുരം സ്വദേശികളായ രാഹുലിനെയും കാർത്തികയെയും പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. നവംബർ 10 നായിരുന്നു വിവാഹം നടന്നത്.

ലോകകപ്പ് ‘ലഹരിയില്‍’ മുങ്ങാതിരിരിക്കാന്‍ മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പും ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു

ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും തങ്ങളെ ഓർക്കുകയും സ്നേഹത്തോടെ ക്ഷണിക്കുകയും ചെയ്തതിന് സൈന്യത്തിന്റെ നന്ദി അറിയിച്ചു കൊണ്ടാണ് ദമ്പതികൾക്ക് സ്‌റ്റേഷൻ കമാൻഡർ വിവാഹ സമ്മാനം നൽകിയത്. യൂണിഫോമിലായാലും ഇല്ലെങ്കിലും ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ ദമ്പതികൾ സൈനികർക്ക് അയച്ച ക്ഷണക്കത്ത് തരംഗമായിരുന്നു. ഇരുവരും ബിടെക് ബിരുദധാരികളാണ്.

ഇരുവരുടെയും ക്ഷണക്കത്ത്;

നവംബർ 10 ന് ഞങ്ങൾ വിവാഹിതരാകുന്നു. നിങ്ങളുടെ രാജ്യസ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങൾക്ക് കിട്ടുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി. ഞങ്ങളുടെ ഈ പ്രധാനപ്പെട്ട ദിനത്തിൽ നിങ്ങളെ ക്ഷണിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നു.

Exit mobile version