ലോകകപ്പ് ‘ലഹരിയില്‍’ മുങ്ങാതിരിരിക്കാന്‍ മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പും ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു

ഒറ്റപ്പാലം: ലോകകപ്പ് ലഹരിയില്‍ നാട് മുങ്ങുന്നതിനിടെ അതിന്റെ ഭാഗമായി മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ മൈക്രോ ഫിനാന്‍സ് സംഘവും. ഒറ്റപ്പാലത്തെ മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ജീവനക്കാരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പും ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. പാലക്കാട് വാണിയംകുളത്തായിരുന്നു ചടങ്ങ്.

ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി ബാബുവാണ് ശനിയാഴ്ച നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മൈക്രോഫിനാന്‍സ് ഹെഡ് സുമോദ് മോഹന്‍ അധ്യക്ഷത വഹിച്ചു. ക്രെഡിറ്റ് ഹെഡ് കെപി വിനയന്‍ സ്വാഗതം ആശംസിച്ചു.

ചടങ്ങ് ഉദ്ഘാടനത്തിന് ശേഷം എസ്‌ഐ പി ബാബുവിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശശീന്ദ്രന്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സികെ ഗിരീഷ്, റിട്ട. എസ്‌ഐ രാജാനന്ദന്‍, ഓഡിറ്റ് ഹെഡ് അനൂപ് വിജയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് റീജിയണല്‍ മാനേജര്‍ പിഎം അനൂപ് നന്ദി പറഞ്ഞു.

Exit mobile version