കാട്ടാനയുടെ ആക്രമണം, മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മേഖലയില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.

ശനിയാഴ്ച രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജിഷ് കൊല്ലപ്പെട്ടു. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകര്‍ത്തെത്തിയ കാട്ടാന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

അതേസമയം, മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കലക്ടറും സിസിഎഫും ഡി.എഫ്.ഒയും എത്താതെ അജീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Exit mobile version