കാട്ടാനയുടെ ആക്രമണം: സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി; കുടുംബാംഗത്തിന് ജോലി; ഹർത്താൽ അവസാനിപ്പിച്ച് എൽഡിഎഫ്

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവർ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എംഎൽഎ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സർക്കാർ അറിയിച്ചു.

ഇതോടെ, കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ് കുമാറിന്റെ ഓട്ടോയിൽ ഇവർ യാത്ര ചെയ്യവെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്.

ALSO READ- പരീക്ഷയെഴുതാൻ പുറപ്പെട്ട വിദ്യാർത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണമരണം

എസക്കി രാജയുടെ മകളുടെ സ്‌കൂളിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർക്കൊപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Exit mobile version