വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുമ്പയിലാണ് സംഭവം.

പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

also read:മദ്യപാനത്തിനിടെയുള്ള തര്‍ക്കം, തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനാണ് യുവതിയുടെ ഭര്‍ത്താവ്. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. നര്‍മദയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു.

അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് യുവതിക്ക് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി.

also read:ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കുന്നു; സുരക്ഷ ഒരുക്കണമെന്ന് സാക്ഷി മാലിക്; ഇനി ഗോദയിലേക്കില്ലെന്നും താരം

ഇതിന് പിന്നാലെ സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് യുവതി വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.

എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഭര്‍ത്താവ് രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു.

Exit mobile version