മദ്യപാനത്തിനിടെയുള്ള തര്‍ക്കം, തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

സുജിതിന്റെ സുഹൃത്ത് ജയന്‍ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഒരു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തില്‍ സുജിതിന്റെ സുഹൃത്ത് ജയന്‍ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം പ്രതിയായ ജയന്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Exit mobile version