ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം.

കൊച്ചി: മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം.

ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാത്തതിനാലുമാണ് വലിയൊരു ദുരന്തം ഒഴിവായത്.

ALSO READ ജപ്പാനിൽ കൂടുതൽ ഭൂകമ്പത്തിന് സാധ്യത; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. ആര്‍എസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version