തിരുവല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു ദാരുണ അപകടം ഉണ്ടായത്.

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു ദാരുണ അപകടം ഉണ്ടായത്.

Exit mobile version