ബിജെപിയിൽ ചേർന്നതിന് പിന്നാലെ പുതിയ ചുമതലകൾ; മേജർ രവി സംസ്ഥാന ഉപാധ്യക്ഷനാകും; സി രഘുനാഥ് ദേശീയ കൗൺസിലിലേക്കും

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കണ്ണൂരിലെ പ്രമുഖ നേതാവ് സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്. ഒപ്പം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തും എത്തും.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഇരുവരേയും പുതിയ പദവികളിലേക്ക് നാമനിർദേശം ചെയ്തത്. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥ് ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച സ്ഥാനാർഥിയായിരുന്നു.

ALSO READ- മരിച്ച ഭർത്താവ് ഗുജറാത്തിൽ പൊങ്ങി! ഭർതൃപിതാവിനെയും കുടുംബത്തെയും കുരുക്കി സ്വത്ത് തട്ടിയെടുക്കാൻ ‘മരണ’ നാടകം; യുവതിയും ഭർത്താവും അറസ്റ്റിൽ

സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Exit mobile version