മന്ത്രിസഭാ പുനഃസംഘടന: മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവർഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജി സമർപ്പിച്ചത്.

ഇരുവർക്കും പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും. നിലവിലെ കൈമാറുന്ന വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവർകോവിലിന്റെ വകുപ്പുകൾ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്ത വകുപ്പ് കെബി ഗണേശ്കുമാറിനും കൈമാറാനുമാണ് സാധ്യത.

ALSO READ- കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

നേരത്തെ, നവകേരളസദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടരവർഷമെന്ന ധാരണ കാലാവധി പൂർത്തിയായത് ചൂണ്ടിക്കാട്ടി കെബി ഗണേഷ്‌കുമാർ എൽ.ഡി.എഫിന് കത്ത് കൈമാറിയിരുന്നു. സദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത അറിയിച്ചുവെന്ന് ആൻണി രാജുവും വ്യക്തമാക്കി.

Exit mobile version