‘കേരളത്തിനാകെ അഭിമാനം’; സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രമുഖ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് തന്നെ അഭിമാനമായതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍.

ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

also read:‘ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും? ഞങ്ങള്‍ ഇപ്പോഴും പോരാടുകയാണ്’: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്

തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നും പിണറായി വിജയന്‍ സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 114 പന്തില്‍ 108 റണ്ണാണ് സഞ്ജു നേടിയത്.

നാല്‍പ്പത്തിനാലാം ഓവര്‍ എറിഞ്ഞ കേശവ് മഹാരാജിന്റെ ആറാംപന്തില്‍ സിംഗിള്‍ എടുത്തായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം.

Exit mobile version