‘ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും? ഞങ്ങള്‍ ഇപ്പോഴും പോരാടുകയാണ്’: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റ് സ്ഥാനത്തേക്ക് ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധങ്ങള്‍ നിറയുകയാണ്. താന്‍ ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നതായി ബൂട്ടുകള്‍ ഉപേക്ഷിച്ചുകൊണ്ട് സാക്ഷി മാലിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയാണ് വിജയം.

ക്യാമറയ്ക്ക് മുന്‍പില്‍ വികാരാധീനയായി പൊട്ടിക്കരയുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വളരെ ചെറിയ പ്രതീക്ഷയാണുള്ളത്. എന്നാലും ഞങ്ങള്‍ക്ക് നീതി കിട്ടുമെന്നാണ് കരുതുന്നത്. ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്. ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും? ഞങ്ങള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്, വിനേഷ് കണ്ണീരോടെ ആരാഞ്ഞു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വിനേഷ്.

വളരെ ചെറിയ പ്രതീക്ഷയാണുള്ളത്. എന്നാലും ഞങ്ങള്‍ക്ക് നീതി കിട്ടുമെന്നാണ് കരുതുന്നത്. ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്. ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും? ഞങ്ങള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്, വിനേഷ് കണ്ണീരോടെ ആരാഞ്ഞു.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വിനേഷ്. വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ ലൈംഗികചൂഷണ ആരോപണത്തില്‍ സമരം ചെയ്തത്. താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ബ്രിജ് ഭൂഷന്‍ സ്ഥാനം ഒഴിയുകയായിരുന്നു.

Exit mobile version