ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം നോര്‍ത്ത് പാലത്തില്‍ വെച്ചാണ് സംഭവം. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാരുതി കാര്‍ ആണ് കത്തിയത്.

അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണയ്ക്കാന്‍ തുടങ്ങിയത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

also read:യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

സക്കറിയ എന്ന വ്യക്തിയാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ പാലത്തിന് മുകളിലെത്തിയപ്പോള്‍ ബോണറ്റില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനത്തിന് നിന്നും പുറത്തിറങ്ങി.

ഇതിന് പിന്നാലെ വാഹനം കത്തുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചതിന് പിന്നാലെയാണ് അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചത്.

Exit mobile version