വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഡ്രൈവര്‍ പൊള്ളലേറ്റ് മരിച്ചു

fire| bignewslive

തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുമാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തിപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. നാട്ടുകാരാണ് ഓട്ടോറിക്ഷയ്ക്ക് തീപടര്‍ന്നുപിടിച്ചത് കണ്ടത്.

ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.

തീപിടിച്ചത് സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version