യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുകൾ: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ; രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ. എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് അന്വേഷണത്തിൽ പ്രതികളുടെ കൈവശമുള്ള ലാപ്‌ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ലഭിച്ചു. കാർഡുകൾ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റൽ തെളിവകൾ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ALSO READ- സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്; 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്: അജു വർഗീസ്
അതേസമയം, കേസിൽ സംശയനിഴലിലുള്ള പലരും ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്.

Exit mobile version