കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിറാം.

പത്തനംതിട്ട: കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പെരുമ്പുളിക്കല്‍ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിറാം.

കോളേജില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോയ അഭിറാമിനെ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version