കൃഷിപ്പണി ചെയ്യുന്നതിനിടെ കത്തിയുമായി എത്തി, 27കാരനെ കുത്തിക്കൊന്നു, അയല്‍വാസി പിടിയില്‍

കോട്ടയം: യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഇഞ്ചിയാനയിലാണ് സംഭവം. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 27കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു. ഇതിനിടെ കത്തിയുമായി എത്തിയ ബിജോയി ജോയലിനെ കുത്തുകയായിരുന്നു.

also read: കോഴിവേസ്റ്റ് പുരയിടത്തില്‍ തള്ളി, പിന്നാലെ തര്‍ക്കം; അച്ഛനേയും മകനേയും വെട്ടിയ അയല്‍വാസി അറസ്റ്റില്‍

നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ജോയലിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു.

ബിജോയ് നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. ജോയലിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ബിജോയ് വെളിപ്പെടുത്തിയിട്ടില്ല.

Exit mobile version