മിണ്ടാപ്രാണികളെ പോലും വെറുതെ വിടാതെ ക്രൂരത, പശുക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, 38കാരന്‍ അറസ്റ്റില്‍

കല്ലമ്പലം: വളര്‍ത്തുമൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്താണ് സംഭവം. വര്‍ക്കല പനയറ കോവൂര്‍ ചേട്ടക്കാവ് പുത്തന്‍വീട്ടില്‍ ശങ്കരന്‍ എന്ന് വിളിക്കുന്ന അജിത്ത് (38) ആണ് പിടിയിലായത്.

കല്ലമ്പലം പൊലീസാണ് യുവാവിനെ അതിസാഹസികായി പിടികൂടിയത്. കല്ലമ്പലം പുല്ലൂര്‍മുക്ക് ഇടവൂര്‍ക്കോണം മുനീര്‍ മന്‍സിലില്‍ അബ്ദുള്‍ കരീമിന്റെ തൊഴുത്തില്‍ ഉണ്ടായിരുന്ന പശുക്കുട്ടികളെ ഇക്കഴിഞ്ഞ 26ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

also read: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകില്ല, മന്ത്രി ജി ആര്‍ അനില്‍

ശേഷം മിണ്ടാപ്രാണിയെ കൊലപ്പെടുത്തുകയും ചെയ്തു.പാലോട് വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നന്ദുകുമാര്‍, ജില്ലാ വെറ്റിനറി ഡോക്ടര്‍ ഹരീഷ്, ഡോക്ടര്‍ ഷെമീമ എന്നിവരുടെ നേതൃത്വത്തില്‍ ആട്ടിന്‍കുട്ടിയെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ അവയവങ്ങള്‍ അറുത്തുമാറ്റിയതായി കണ്ടെത്തി.

വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. അയിരൂര്‍, വര്‍ക്കല എന്നീ സ്റ്റേഷന്‍ പരിധിയിലെ വിവിധ മോഷണകേസുകളില്‍ പ്രതിയാണ് അജിത്.

Exit mobile version