പതിമൂന്നുകാരനെ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, 63കാരന് 32 വര്‍ഷം തടവ് ശിക്ഷ

കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അറുപത്തിമൂന്നുകാരന് 32 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. . 60,000 രൂപ പിഴയടക്കാനും ശിക്ഷാവിധിയില്‍ പറയുന്നു.

നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പില്‍ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. 13 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

also read: കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

വിചാരണയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി. ശേഷം സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

also read: ‘ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്, 2 വര്‍ഷമായി കേരള വര്‍മ്മയിലില്ല’;മൗനം പാലിക്കുന്നെന്ന് ദീപ നിശാന്ത്

പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോക്‌സോ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

Exit mobile version