ചക്രവാത ചുഴി; അടുത്ത അഞ്ച് ദിവസം പെരുമഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain| bignewslive

തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

also read: എല്ലാവരും സ്റ്റേഷനില്‍ മാന്യത പാലിക്കണം; ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; വിനായകന്റെ കേസില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

വടക്കന്‍ കേരളത്തിന് മുകളിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന് ആന്ധ്രാ തീരത്തും ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

also read:മകളെ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ത്ത് മടങ്ങിയത് മരണത്തിലേക്ക്; നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഒരു മരണം

അതേസമയം, കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version