മകളെ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ത്ത് മടങ്ങിയത് മരണത്തിലേക്ക്; നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഒരു മരണം

കൊച്ചി: എറണാകുളത്ത് ദേശീയപാതയ്ക്ക് അരികിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരി്ച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം മലയന്‍കീഴ് വീട്ടില്‍ കൃഷ്ണകുമാര്‍ (44) ആണ് മരിച്ചത്.

ALSO READ-ഗാരേജിലെ സ്വിഫ്റ്റിനും മെഴ്‌സിഡീസിനും കൂട്ടായി ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക! ചുവന്ന കരുത്തനെ സ്വന്തമാക്കി ശ്രദ്ധ കപൂര്‍

കാരില്‍ കൂടെയുണ്ടായിരുന്ന സുരേഷ്‌കുമാര്‍ (47), വിനോദ് കുമാര്‍ (46) എന്നിവര്‍ക്ക് പരുക്കേറ്റു. ആലുവ എറണാകുളം ദേശീയപാതയില്‍ വ്യാഴാഴ്ച രാവിലെ 6.15 ഓടെ അമ്പാട്ട്കാവ് 143ാമത് മെട്രോ പില്ലറിന് സമീപത്തായിരുന്നു ദാരുണമായ സംഭവം.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മരണപ്പെട്ട കൃഷ്ണകുമാര്‍ കാറിന്റെ മുന്‍ സീറ്റിലായിരുന്നു. മകളെ എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ത്തതിന് ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Exit mobile version