ഗാരേജിലെ സ്വിഫ്റ്റിനും മെഴ്‌സിഡീസിനും കൂട്ടായി ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക! ചുവന്ന കരുത്തനെ സ്വന്തമാക്കി ശ്രദ്ധ കപൂര്‍

വാഹനശേഖരത്തിലേക്ക് ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നികയെ എത്തിച്ച് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. നാലര കോടി രൂപ വിലയുള്ള കാറാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. മനോഹരമായ ചുവപ്പു നിറത്തിലുള്ള കാര്‍ ഓടിച്ചുപോകുന്ന വീഡിയോ ാതാരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്.

2022 ഏപ്രിലിലാണ് ഹുറാക്കാന്‍ ടെക്നിക ആഗോളതലത്തില്‍ ലംബോര്‍ഗിനി പുറത്തിറക്കിയത്. ഇന്ത്യയിലും കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്നിക എത്തിയിരുന്നു. താരതമ്യേനെ ഇന്ത്യയിലെ മറ്റ് മോഡലുകളേക്കാള്‍ കൂടുതല്‍ കരുത്തുള്ള മോഡലാണ് ഹുറാക്കന്‍ ടെക്നിക. എങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന ഹുറാക്കാനുകളില്‍ ഏറ്റവും കരുത്തുള്ള മോഡല്‍ അഞ്ചു കോടി രൂപ വിലയുള്ള എസ്ടിഒക്കാണ്.

640hp, 5.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി10 എന്‍ജിനാണ് കരുത്ത്. പരമാവധി വേഗം മണിക്കൂറില്‍ 325 കിലോമീറ്ററാണ്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ടെക്നികയിലുള്ളത്. റിയര്‍ വീല്‍ സ്റ്റീറിങും കാര്‍ബണ്‍ സെറാമിക് ബ്രേക്കുമുള്ള വാഹനത്തിന് 100 കിലോമീറ്ററിലെത്താന്‍ 3.2 സെക്കന്‍ഡ് മതി. 200 കിലോമീറ്റര്‍ വേഗതയിലേക്ക് 9.1 സെക്കന്‍ഡില്‍ കുതിച്ചെത്തും.
ALSO READ- ‘സഖാവായതിന്റെ പ്രിവിലേജാണോ’, ഉമാ തോമസിന്റെ വിമര്‍ശനത്തിന് വിനായകന്റെ മറുപടി

ശ്രദ്ധ കപൂറിന്റെ കാര്‍ ശേഖരത്തില്‍ വമ്പന്മാര്‍ മാത്രമല്ല, സാധാരണക്കാരുടെ മോഡലുകളുമുണ്ട്. ശ്രദ്ധ കപൂര്‍ കുറച്ചുനാള്‍ മുന്‍പാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങിയത്. കൂടാതെ, ആദ്യ തലമുറയിലെ മാരുതി സുസുക്കി വിറ്റാര, സ്വിഫ്റ്റ്, ബ്രെസയും ശ്രദ്ധയുടെ കൈയ്യിലുണ്ട്. പുറമേ മെഴ്സിഡീസ് എംഎല്‍-250 സിഡിഐ എസ്‌യുവി, ആദ്യ തലമുറ ബിഎംഡബ്ല്യു 3 സീരീസ് എന്നിവയും ഗാരേജിലുണ്ട്.

Exit mobile version