കുടുംബവഴക്ക്; ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി ഭര്‍ത്താവ്, നടുക്കം

പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ടയിലാണ് സംഭവം. കീഴ്വായ്പൂര്‍ മുക്കം സ്വദേശി വേണുക്കുട്ടന്‍ ആണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ശ്രീജയുടെ വീട്ടില്‍ എത്തിയ വേണുക്കുട്ടന്‍ ഇവിടെ വെച്ചാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

also read: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടന്‍ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version