വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് നവവരന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതരപരിക്ക്

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നവവരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.

കരുമാനാം കുറുശ്ശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് ദിവസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.

also read: കനത്ത മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ വെച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു.

ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു.

also read: അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണം: കൈയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ട്; അതൊക്കെ അണിയണം, സുരേഷ് ഗോപി

അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല. ഗ്രീഷ്മ ചികിത്സയില്‍ കഴിയുകയാണ്.

Exit mobile version