‘നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി യെമനിലേക്ക് പോകണം’; അമ്മ പ്രേമകുമാരിയുടെ ഹര്‍ജിയില്‍ കേന്ദ്രനിലപാട് തേടി ഹൈക്കോടതി

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി അമ്മ പ്രേമകുമാരി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി.

പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗങ്ങള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിര്‍ദേശിച്ചു. നവംബര്‍ 16-ന് പ്രേമകുമാരിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, യാത്രയ്ക്കുള്ള വിസ അനുവദിക്കേണ്ടത് യെമന്‍ സര്‍ക്കാരാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പവന്‍ നാരങ് ചൂണ്ടിക്കാട്ടി.

എന്നാല്‍, 2016 മുതല്‍ യെമെനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രം യാത്രാവിലക്ക് ഏര്‍പെടുത്തിരിയിരിക്കുകയാണെന്നും അതിനാല്‍ വിസയ്ക്കുള്ള അപേക്ഷ നല്‍കാന്‍ പോലും കഴിയുന്നില്ലെന്നും നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ALSO READ- തിരുവനന്തപുരത്ത് പെരുമഴയും, വെള്ളക്കെട്ടും; ജനവാസ കേന്ദ്രങ്ങളില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു, പിടികൂടിയത് 10 എണ്ണം

യെമനിലെ നിലവിലുള്ള ശരിയത്ത് നിയമ പ്രകാരം ഉള്ള ബ്ലഡ് മണി മരണപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. ഇതിനായി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഈ ചര്‍ച്ചകള്‍ക്കായി മെയമനിലേക്ക് പോകാനാണ് പ്രേമകുമാരി അനുമതി തേടിയിരിക്കുന്നത്.

Exit mobile version