പിണങ്ങി വീടുവിട്ട മിഥുന്‍ തിരിച്ചെത്തിയത് അടുത്തിടെ, സൗദിയിലുള്ള ഭാര്യയുമായി സ്ഥിരമായി വഴക്ക്; പ്രവാസം മതിയാക്കി വന്ന മിഥുന്‍ മകന്റെ ജീവനുമെടുത്തു;മാന്നാറില്‍ നടന്നത്

ആലപ്പുഴ: നാല് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കെന്ന് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മജീവനൊടുക്കിയ മിഥുന്‍ എഴുതിയതെന്നു കരുതുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു.

മാന്നാറിലെ കുട്ടംപേരൂര്‍ വല്ലത്തേരില്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് സമീപം ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍- സൂസന്‍ ദമ്പതികളുടെ മകനായ മിഥുന്‍കുമാര്‍ (ജോണ്‍-34) ആണ് തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് നാലുവയസുകാരന്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു.

‘അപ്പന്റെയും അമ്മയുടെയും കാര്യമോര്‍ത്ത് വിഷമമുണ്ട്. മാപ്പ്. മനസ് പതറിപ്പോയി. ഞാന്‍ പോകുന്നു. മോനെ പിരിയാന്‍ വയ്യ…ചെയ്യുന്നത് തെറ്റാണെന്നറിയാമെങ്കിലും അവനെയും ഒപ്പം കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. ഞങ്ങളെ പിരിക്കരുത്. മാപ്പ്…മാപ്പ്… എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’-എന്നാണ് കുറിപ്പില്‍ ഉള്ളതെന്ന് പോലീസ് അറിയിച്ചു.

കുറേനാളായി നിലനില്‍ക്കുന്ന കുടുംബപ്രശ്‌നമാണ് ആത്മഹത്യയുടെ കാരണമെന്ന് പോലീസ് പറയുന്നു. മിഥുന്റെ ഭാര്യ സെലിന്‍ ഒന്നര വര്‍ഷമായി സൗദിയില്‍ ജോലി നോക്കുകയാണ്. സൗദിയില്‍ നഴ്‌സാണ് സെലിന്‍. മിഥുനും സെലിനും അഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹിതരായത്.

ഇരുവരും തമ്മില്‍ ഇടയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും സെലിന്‍ ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മിഥുന്‍ പോയി തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

മകനും മരുമകളും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് മിഥുന്റെ പിതാവും പറയുന്നു. പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

മിഥുനും പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ജോലി മതിയാക്കി നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്തു വരികയായിരുന്നു. മിഥുന്‍ നാട്ടിലെത്തിയ ശേഷം ഭാര്യയെ ജോലിക്കായി സൗദിയിലേക്ക് അയക്കുകയായിരുന്നു.

ഇതിനിടെ വീട്ടുകാരുമായി പിണങ്ങിയ മിഥുന്‍ മൂന്ന് മാസം മുമ്പ് വരെ കുട്ടിയുമായി റാന്നിയിലെ ഭാര്യവീട്ടിലും ഒരു ബന്ധുവീട്ടിലും താമസിക്കുകയായിരുന്നു.

also read- കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചു, അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ഗതാഗതമന്ത്രിയ്ക്ക് പരാതി

കുടുംബസ്വത്ത് പിതാവ് സഹോദരിക്ക് എഴുതിക്കൊടുത്തതിലുള്ള വിരോധത്തിലായിരുന്നു മിഥുന്‍ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് സ്വത്ത് തിരികെ എഴുതി വാങ്ങിച്ചതായി പിതാവ് അറിയിച്ചതോടെ വീട്ടിലേക്ക് തിരികെ വരികയായിരുന്നു. പിന്നാലെയാണ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മിഥുന്‍ കടുംകൈ ചെയ്തത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് മിഥുനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

Exit mobile version