കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഫോണുകളും പണവും മോഷണം പോയി, സിസിടിവിയില്‍ കുടുങ്ങി യുവാവ്, അറസ്റ്റ്

ശനിയാഴ്ച്ചയാണ് ഇയാള്‍ ഡിപ്പോയില്‍ നിന്ന് ജീവനക്കാരുടെ 1500 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത്.

ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍. വട്ടവട സ്വദേശി നായക് രാജ് ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് ഇയാള്‍ ഡിപ്പോയില്‍ നിന്ന് ജീവനക്കാരുടെ 1500 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത്.

കണ്ടക്ടര്‍മാരായ കലേഷ്, ജിനേഷ്, അഭിലാഷ് എന്നിവരുടെ മൊബൈല്‍ ഫോണുകളും കലേഷിന്റെ പേഴ്‌സില്‍ ഉണ്ടായിരുന്ന 1500 രൂപയുമാണ് മോഷണം പോയത്.

അതേസമയം, പ്രതി മോഷ്ടിക്കുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നാര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version