സ്വന്തം വീട്ടിലേക്ക് പോകുകയാണ് പറഞ്ഞ് മക്കളെയും കൂട്ടിയിറങ്ങി, യുവതിയെയും അഞ്ച് മക്കളെയും കാണാതായിട്ട് നാല് ദിവസം

കല്‍പ്പറ്റ: അമ്മയെയും അഞ്ച് മക്കളെയും കാണാതായി. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് കാണാതായത്.

ഇവരെ ഈ മാസം 18 മുതലാണ് കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്നുപറഞ്ഞാണ് വിമിജയും മക്കളും പുറപ്പെട്ടത്. എന്നാല്‍ അവര്‍ അവിടെ എത്തിയിരുന്നില്ല.

also read: ആശ്വാസം; പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി

ഇവരെ കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. നാട്ടിലാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Exit mobile version