ഓണം ബമ്പറടിച്ചത് കോയമ്പത്തൂര്‍ സ്വദേശിക്ക്, വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന് സമ്മാനം

പാലക്കാട്: കേരളം ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ അടിച്ചത് കോയമ്പത്തൂര്‍ സ്വദേശിക്ക്. പാലക്കാട് ന്നും വിറ്റ ടിക്കറ്റ് അന്നൂര്‍ സ്വദേശി നടരാജനാണ് വാങ്ങിയതെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം.

ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്. ഈ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജന്‍സി വ്യക്തമാക്കുന്നത്.

also read: സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവി സുധീര്‍, ലക്ഷ്യം നിര്‍ധനരായ രോഗികളെ സഹായിക്കല്‍

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജന്‍സിയുടെ വാളയാറിലെ കടയില്‍ നിന്നാണ് ലോട്ടറി വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.

Exit mobile version