സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവി സുധീര്‍, ലക്ഷ്യം നിര്‍ധനരായ രോഗികളെ സഹായിക്കല്‍

തന്റെ 'പത്തേമാരി' എന്ന 51 കവിതകളുടെ സമാഹാരവുമായാണ് സുധീര്‍ സ്‌കൂട്ടറില്‍ യാത്ര തുടങ്ങിയത്.

കായംകുളം: സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവി സുധീര്‍ പുസ്‌ക വണ്ടിയുമായി യാത്ര തുടങ്ങി. നിര്‍ധനരായ രോഗികളെ സഹായിക്കലാണ് കവിയുടെ ലക്ഷ്യം. തന്റെ ‘പത്തേമാരി’ എന്ന 51 കവിതകളുടെ സമാഹാരവുമായാണ് സുധീര്‍ സ്‌കൂട്ടറില്‍ യാത്ര തുടങ്ങിയത്. പുതുപ്പള്ളി രാഘവന്റെ ശവകുടീരത്തിന് സമീപം കുടുംബാംഗമായ കെബി രാജന് ആദ്യ വില്‍പ്പന നടത്തിയാണ് സുധീര്‍ യാത്ര ആരംഭിച്ചത്.


ആദ്യഘട്ടത്തില്‍ നഗരങ്ങളിലാണ് വില്‍പ്പന. പിന്നീട് ഗ്രാമങ്ങളിലേക്ക് പ്രവേശിക്കും. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പുസ്തകം എത്തിക്കുവാനുള്ള ശ്രമത്തിലാണ് സുധീര്‍. നേരിട്ട് നല്‍കുമ്പോള്‍ നൂറ് രൂപയാണ് വിലയെങ്കിലും വായനയില്‍ താല്പര്യമുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായി പുസ്തകം നല്‍കുമെന്ന് സുധീര്‍ പറഞ്ഞു.

ALSO READ ഏഷ്യാകപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനം; സിറാജ് വീണ്ടും ഐസിസി റാങ്കിങിൽ ഒന്നാമത്

പുസ്തകം വിറ്റ് കിട്ടുന്ന ലാഭത്തിലെ ഒരു വിഹിതം നിര്‍ധനരായരോഗികള്‍ക്ക് മരുന്ന് വാങ്ങാനായി നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പുസ്തക വില്‍പ്പന യാത്രയ്ക്കാണ് തുടക്കം കുറിച്ചത്. മാങ്കോസ്റ്റിന്‍ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Exit mobile version