ഏഷ്യാകപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനം; സിറാജ് വീണ്ടും ഐസിസി റാങ്കിങിൽ ഒന്നാമത്

ഐസിസി ഏകദിന റാങ്കിംഗിൽ മുന്നിലെത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. റാങ്കിംഗിലെ ഒന്നാംസ്ഥാനമാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത പ്രകടനമാണ് സിറാജിന് കരുത്തായത്. ഒമ്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

ഫൈനലിൽ 21 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തിൽ 57 പോയന്റാണ് സിറാജ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. ഇപ്പോൾ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

also read- കൈപിടിച്ച് സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു ‘ഞാന്‍ സി.പി.എമ്മാ’, നമ്മള്‍ കേരളക്കാരല്ലേ എന്ന് ഞാനും; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സാദിഖ് അലി ഷിഹാബ് തങ്ങള്‍

ഓസീസ് താരം ജോഷ് ഹെയ്സൽവുഡിനെ 16 പോയന്റ് പിന്നിലാക്കിയാണ് സിറാജിന്റെ നേട്ടം. ഇത് രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു താരം ആദ്യം ഒന്നാം റാങ്കിലെത്തിയത്.

Exit mobile version