ആ പതിവ് തെറ്റിച്ചില്ല: അമ്മയില്‍ നിന്നും സ്ലിപ് വാങ്ങി നേരെ ബൂത്തിലേക്ക്; കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മന്‍

കോട്ടയം: പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച് പള്ളിയില്‍ മെഴുകുതിരി തെളിയിച്ച് വോട്ട് ചെയ്യാനെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പുതുപ്പളളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലാണ് ചാണ്ടി ഉമ്മന്‍ കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അമ്മ മറിയാമ്മയും സഹോദരിമാര്‍ക്കും ഒപ്പമെത്തിയാണ് വോട്ട് ചെയ്തത്. ആദ്യം അമ്മ വോട്ട് ചെയ്തതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയത്.

ഭാര്യ മറിയാമ്മയുടെ കൈയ്യില്‍ നിന്നും സ്ലിപ് വാങ്ങിയാണ് ഉമ്മന്‍ചാണ്ടി വോട്ട് ചെയ്യാന്‍ ഇറങ്ങിയിരുന്നത്. അതേ സ്‌റ്റൈലില്‍ തന്നെയാണ് ചാണ്ടി ഉമ്മനും അമ്മയുടെ കൈയ്യില്‍ നിന്നും സ്ലിപ് വാങ്ങിയാണ് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് ഇറങ്ങിയത്.

അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത് എന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആഹ്ലാദമാണ് ഇന്ന്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. ഇത്തവണയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയ്ക്ക് ഈ മണ്ഡലത്തിലെ ഓരോ മനുഷ്യരും കുടുംബമായിരുന്നു. വികസനവും കരുതലുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Exit mobile version