ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം: ആശാനാഥിനെ യുവമോര്‍ച്ച പദവിയില്‍ നിന്ന് മാറ്റി

കോട്ടയം: ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ആശാനാഥിനെതിരെ നടപടി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ആശാനാഥിനെ മാറ്റി.

യുവമോര്‍ച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആശാനാഥിനെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ആശയെ പങ്കെടുപ്പിച്ചില്ല.

ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പം ആശാനാഥ് ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമായിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ക്ഷേത്രദര്‍ശനം. പുതുപ്പള്ളിയില്‍ ബിജെപി വോട്ട് കച്ചവട വിവാദം നിലനില്‍ക്കെയായിരുന്നു ചാണ്ടി ഉമ്മന്‍ ആശാനാഥുമായി ക്ഷേത്ര ദര്‍ശനം നടത്തിയത്.

Exit mobile version