സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്തിയില്ല, അന്വേഷിച്ച് ചെന്ന സഹപ്രവര്‍ത്തകര്‍ കണ്ടത് നഴ്‌സ് മരിച്ച നിലയില്‍, നടുക്കം

കോഴിക്കോട്: നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സഹല ബാനു ആണ് മരിച്ചത്.

ഇരുപത്തിയൊന്ന് വയസ്സായിരുന്നു. പാലാഴി ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുറിയിലായിരുന്നു താമസിച്ചിരുന്നത്.

also read: ചന്ദ്രയാന്‍ മൂന്ന്: പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി; സ്ലീപ് മോഡിലാക്കി

സഹല ബാനുവിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഡ്യൂട്ടി. എന്നാല്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ച് എത്തി.

എന്നാല്‍ കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version