ചന്ദ്രയാന്‍ മൂന്ന്: പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി; സ്ലീപ് മോഡിലാക്കി

ബംഗളൂരൂ: ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. റോവറിലെ പേ ലോഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായും റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആര്‍ഒ അറിയിച്ചു. പേലോഡറുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചതായും ഐഎസ്ആര്‍ഒ എക്സിലൂടെ അറിയിച്ചു.

റോവറിനെ സ്ലീപ് മോഡിലേയ്ക്ക് മാറ്റിയതായി റോവറിലെ പേ ലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. റോവറുള്ള ഭാഗത്ത് സെപ്റ്റംബര്‍ 22 ന് വീണ്ടും സൂര്യപ്രകാശം ലഭിക്കും.

നിലവില്‍ റോവറിലെ ബാറ്ററി പൂര്‍ണ ചാര്‍ജിലാണ്. സെപ്റ്റംബര്‍ 22 ന് ചന്ദ്രനില്‍ വീണ്ടും സൂര്യപ്രകാശം പതിയുമ്പോള്‍ റോവറിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു.

Exit mobile version