പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസം; വീണ്ടും പീഡനകേസിൽ പിടിയിലായി പാലക്കാട്ടെ 23കാരൻ

കൊഴിഞ്ഞാമ്പാറ: പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. പഴണിയാർപാളയം കോട്ടുക്കാരൻ വീട്ടിൽ ജെ അരുൺകുമാറാണ് (23) അറസ്റ്റിലായത്. തിങ്കളാഴ്ച പെൺകുട്ടിയെ കാണാനില്ലെന്നുകാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പെരുവെമ്പിൽനിന്ന് ഇരുവരെയും കണ്ടെത്തിയത്.

ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനംനൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പും പോക്സോ കേസിൽ റിമാൻഡിലായിരുന്നു. കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ALSO READ- യുപിഎസ്‌സി സ്വപ്‌നത്തിലേക്ക് ചുവടുവെയ്ക്കാൻ വിജയതന്ത്രങ്ങൾ അറിയാം; അരവിന്ദ് ജെ ഐഎഫ്എസ് പങ്കെടുക്കുന്ന വെബിനാർ ശനിയാഴ്ച

പ്രതിയെ ചിറ്റൂർ കോടതിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ റിമാൻഡ്ചെയ്തു. ചിറ്റൂർ ഡിവൈഎസ്പി സി സുന്ദരൻ, കൊഴിഞ്ഞാമ്പാറ സിഐ വി കൃഷ്ണൻകുട്ടി, എസ്‌ഐ പി സുജിത്ത്, എസ്‌സിപിഒമാരായ എസ് സന്തോഷ്, കാദർ പാഷ, എം നൗഷത്ത്, സിപിഒ എ.റിയാസ് എന്നിവരാണ് അന്വേഷണം നടത്തി നടപടി എടുത്തത്.

Exit mobile version