യുപിഎസ്‌സി സ്വപ്‌നത്തിലേക്ക് ചുവടുവെയ്ക്കാൻ വിജയതന്ത്രങ്ങൾ അറിയാം; അരവിന്ദ് ജെ ഐഎഫ്എസ് പങ്കെടുക്കുന്ന വെബിനാർ ശനിയാഴ്ച

തിരുവനന്തപുരം: യുപിഎസ്‌സി വിജയം ആഗ്രഹിക്കുന്നവർക്കായി വിജയതന്ത്രങ്ങൾ മെനയാൻ ഐലേൺ ഐഎഎസ് അക്കാദമി ഫ്രീ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാംറാങ്ക് നേടി അഭിമാനമായി മാറിയ അരവിന്ദ് ജെ ഐഎഫ്എസ് വെബിനാറിൽ പങ്കെടുത്ത് സംസാരിക്കും. സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയെ സമീപിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും പഠനത്തെ സംബന്ധിച്ച സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഈ വെബിനാർ സഹായകരമാകും. ടോപ്പേഴ്‌സ് സ്ട്രാറ്റജി എന്ന ടോപികിൽ സംഘടിപ്പിക്കുന്ന വെബിനാറിലേക്കുള്ള പ്രവേശനം രജിസ്‌ട്രേഷനിലൂടെ മാത്രമായിരിക്കും. കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐലേൺ ഐഎഎസ് അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് വെബിനാർ സംഘടിപ്പിക്കുന്നത്. വെബിനാറിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും സൗജന്യമായി പങ്കെടുക്കാം. ഐലേൺ അക്കാദമിയിലെ അധ്യാപകനായിരുന്ന അരവിന്ദ് ജെ ഐഎഎഫ്എസ് ദേശീയതലത്തിൽ 22വും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയാണ് ഐഎഫ്എസിലേക്ക് എത്തിയത്. പോത്തൻകോട് സ്വദേശിയാണ്. also read- കൃഷ്ണപ്രസാദിന്റെത് ബിജെപി കുടുംബം; ജയസൂര്യ മനസിലാക്കണമായിരുന്നെന്ന് മന്ത്രി ജിആർ അനിൽ; ബിജെപി ബന്ധമില്ല, കർഷക പക്ഷമെന്ന് ജയസൂര്യ സാധാരണ കുടുംബ സാഹചര്യത്തിൽ നിന്നും വരുന്ന അരവിന്ദ് ജെ ശ്രീചിത്തിരതിരുന്നാൾ എൻജിനീയറിങ് കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറായി പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് സിവിൽ സർവീസ് എന്ന ആഗ്രഹത്തിലേക്ക് ചുവടുവെച്ചത്. തിരുവനന്തപുരത്ത് ഐ ലേൺ ഐഎഎസ് അക്കാദമിയിൽ അധ്യാപകനായി മികച്ച റിസൽട്ടുകൾ സൃഷ്ടിക്കാനും അരവിന്ദിന് സാധിച്ചു. also read- കേരളത്തിൽ ഓണക്കുടി! പത്ത്ദിവസം കൊണ്ട് വിറ്റഴിച്ചത് 757 കോടിയുടെ മദ്യം; റെക്കോർഡ് മറികടന്ന് മദ്യവിൽപന അനുഭവ സമ്പത്ത് ഏറെയുള്ള അരവിന്ദ് ജെ ഐഎഫ്എസുമായി സിവിൽ സർവീസ് പരീക്ഷയെ സമീക്കാനുള്ള മികച്ച വഴികളും പരീക്ഷയെ കുറിച്ചുള്ള സംശയങ്ങളും ചർച്ച ചെയ്യാനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/gVCfLNz5FhCvR9ov9 കൂടുതൽ വിവരങ്ങൾക്ക്:

 

Exit mobile version