കേരളത്തിന് അഭിമാനമായി നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച മലയാള സിനിമ ഹോം

indrans| bignewslive

ന്യൂഡല്‍ഹി: 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനമായി നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത്

മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരവും ഹോമിന് ലഭിച്ചു നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി.

ആര്‍എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.

ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍
മികച്ച സ്പെഷല്‍ എഫക്ട്സ്: ആര്‍ആര്‍ആര്‍
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്
മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്സ് ഓവര്‍: ആര്‍ട്ടിസ്റ്റ് കുലാഡ കുമാര്‍
മികച്ച സംഗീതം: ഇഷാന്‍ ദേവച്ച
മികച്ച പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശര്‍മ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാല്‍ ടീ)
മികച്ച സംവിധാനം: ബാകുല്‍ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാന്‍സേമികച്ച ഹ്രസ്വചിത്രം (ഫിക്ഷന്‍): ദാല്‍ ബാത്

മികച്ച നടനായി തെന്നിന്ത്യന്‍ സിനിമാതാരം അല്ലു അര്‍ജുനെ തെരഞ്ഞെടുത്തു. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടുപേര്‍ക്കാണ്. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണു (മിമി)മാണ് അവാര്‍ഡ് പങ്കിട്ടത്.

മികച്ച ചിത്രം റോക്കട്രി. സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം കീരവാണി (ആര്‍ആര്‍ആര്‍), ദേവീശ്രീ പ്രസാദും (പുഷ്പ) എന്നിവര്‍ പങ്കിട്ടു. കാലഭൈരവയാണ് മികച്ച ഗായകന്‍.

ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച തിരക്കഥയ്ക്ക് നായാട്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ അര്‍ഹനായി.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തിന് ലഭിച്ചു. കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അദിതി കൃഷ്ണദാസ് ആണ് സംവിധാനം.

Exit mobile version