മേട്ടുപ്പാളയം ഊട്ടി റോഡില്‍ ബാഹുബലിയുടെ വിളയാട്ടം, കാട്ടുകൊമ്പനെ കണ്ട് ഭയന്ന് ജനങ്ങള്‍, കൃഷിയെല്ലാം നശിപ്പിച്ചു

ബംഗളൂരു: മേട്ടുപ്പാളയം ഊട്ടി റോഡില്‍ കാട്ടുകൊമ്പന്‍ ബാഹുബലിയുടെ വിളയാട്ടം. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഹുബലി കാടിറങ്ങി തിരക്കേറിയ റോഡിലേക്ക് എത്തിയത്. കാട്ടുകൊമ്പനെ കണ്ടതോടെ വിനോദസഞ്ചാരികളെല്ലാം പരിഭ്രാന്തരായി.

ജനവാസകേന്ദ്രത്തിലിറങ്ങിയ ബാഹുബലി വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വരവോ, സംരക്ഷണഭിത്തിയുടെ തടസമോ ഒന്നും ബാഹുബലിയെ അലോസരപ്പെടുത്താറേയില്ല. കാടിറങ്ങിയാല്‍ ഇങ്ങനെ വീടുകള്‍ക്കിടയിലൂടെ സഞ്ചരിക്കും.

also read: സ്വന്തമായി അധ്വാനിച്ചുണ്ടാക്കി വാങ്ങിയ 29 സെന്റ് ഭൂമി വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്ത് മലപ്പുറംകാരന്‍! മാതൃക പ്രവര്‍ത്തനത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൃഷിയിടത്തിലിറങ്ങി തെങ്ങും കവുങ്ങുമെല്ലാം നശിപ്പിക്കും. കഴിഞ്ഞദിവസം മേട്ടുപ്പാളയം ഊട്ടി റോഡിലൂടെ നാല്‍പ്പത് മിനിറ്റിലധികമാണ് കൊമ്പന്‍ സഞ്ചരിച്ചത്. പുലര്‍ച്ചെ കൃഷിയിടത്തിലേക്കിറങ്ങി. ഇവിടുത്തെ തെങ്ങും, കവുങ്ങും, വാഴയുമെല്ലാം നശിപ്പിച്ചു.

ബാഹുബലിയെ തിരിച്ച് കാട്ടിലേക്ക് തന്നെ കയറ്റാന്‍ വനംവകുപ്പ് നിരവധിതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജനങ്ങളുടെ ഭീതിയകറ്റാന്‍ ഇരുപത്തി നാല് മണിക്കൂറും ആനയെ നിരീക്ഷിക്കുകയാണ് തമിഴ്‌നാട് വനംവകുപ്പ്.

also read: എൽദോസ് റബ്ബർ തോട്ടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതല്ല; സാജു കൊലപ്പെടുത്തിയത്; ജീവനൊടുക്കിയതെന്ന് സംശയിച്ച കേസ് കൊലപാതകമെന്ന് പോലീസ്

ബാഹുബലിയെ മൂന്ന് മാസം മുന്‍പ് നെല്ലിമലയില്‍ വായില്‍ മുറിവേറ്റും ചോരവാര്‍ന്ന നിലയിലും വനംവകുപ്പ് കണ്ടെത്തിയിരുന്നു. മയക്കുവെടിയുതിര്‍ത്ത് ചികില്‍സ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അന്ന് ആന വനത്തിലേക്ക് പോയിരുന്നു.

Exit mobile version