സ്വന്തമായി അധ്വാനിച്ചുണ്ടാക്കി വാങ്ങിയ 29 സെന്റ് ഭൂമി വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്ത് മലപ്പുറംകാരന്‍! മാതൃക പ്രവര്‍ത്തനത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

താന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി 11 കുടുംബങ്ങള്‍ക്ക് നല്‍കിയാണ് കുഞ്ഞാലിക്കുട്ടി മറ്റുള്ളവര്‍ക്ക് മാതൃകയായാത്.

മലപ്പുറം: കൂലിപ്പണിയെടുത്ത് വാങ്ങിയ 29 സെന്റ് ഭൂമി, വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്ത് മലപ്പുറംകാരനായ കുഞ്ഞാലിക്കുട്ടി. കരുണ വറ്റാത്ത മനുഷ്യര്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് വീണ്ടും തെളിയിക്കുകയാണ് ഇദ്ദേഹം. താന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി 11 കുടുംബങ്ങള്‍ക്ക് നല്‍കിയാണ് കുഞ്ഞാലിക്കുട്ടി മറ്റുള്ളവര്‍ക്ക് മാതൃകയായാത്.

മൂന്ന് സെന്റ് വീതം എട്ട് കുടുംബങ്ങള്‍ക്കും 11 കുടുംബങ്ങള്‍ക്ക് റോഡിനായി 11 സെന്റുമാണ് ഇദ്ദേഹം വിട്ടു നല്‍കിയത്. എന്നാല്‍ ഈ സ്വത്ത് പാരമ്പര്യമായി കിട്ടിയതല്ല. മറിച്ച് കുഞ്ഞാലിക്കുട്ടി തന്ന് സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയതാണ്.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ വളപ്പില്‍ ഭാഗത്തുള്ള 29 സെന്റ് ഭൂമിയാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കുഞ്ഞാലിക്കുട്ടി ഇഷ്ടദാനം നല്‍കിയത്. 24 സെന്റ് വീടില്ലാത്ത, തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കും അഞ്ച് സെന്റ് റോഡിനും നീക്കിവെച്ചു.


ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ഇമ്പിച്ചി സ്മാരക ട്രസ്റ്റ് പ്രെസിഡന്റ് എം.പി കുഞ്ഞിമരക്കാര്‍, സെക്രട്ടറി എ.പി ഷറഫുദ്ദീന്‍, ട്രഷറര്‍ കെ.സി മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് മൂന്ന് സെന്റ് വീതം എട്ട് ഭാഗമാക്കുകയായിരുന്നു.

പരപ്പനങ്ങാടി നഗരസഭയില്‍ നിന്ന് ഭൂമിയും വീടും ഇല്ലാത്തവരുടെ ലൈഫ്, പി.എം.എ.വൈ ഗുണഭോക്തൃ പട്ടികയില്‍ നിന്നും അറു പേരെയും ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന ഒരു വിധവയെയും നാല് ചെറിയ മക്കള്‍ അടങ്ങുന്ന കുടുംബത്തെയും ഒരു വൃക്ക രോഗിയുടെ കുടുംബത്തെയുമാണ് തിരഞ്ഞെടുത്തത്. അതില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ ഭൂമി നറുക്കിട്ട് എടുക്കുകയായിരുന്നു.

എ.കെ.ജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അഭയം സാന്ത്വന പരിചരണ സംഘടനയുടെയും വൈസ് പ്രസിഡന്റും വളണ്ടിയറുമാണ് കുഞ്ഞാലിക്കുട്ടി.

Exit mobile version