റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

നമിതക്കൊപ്പം കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി നമിതയാണ് ബൈക്ക് ഇടിച്ച് മരിച്ചത്. നമിതക്കൊപ്പം കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍. ഇവരെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിര്‍മല കോളേജ് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version