മരണാനന്തരം ദമ്പതികളുടെ വിവാഹം നടത്തി, സ്വത്തുക്കള്‍ക്കെല്ലാം അനന്തരാവകാശിയായി ഒമ്പതുവയസ്സുകാരന്‍ മകനും

തിരുവനന്തപുരം: മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തി തദ്ദേശവകുപ്പ്. കേള്‍ക്കുമ്പോള്‍ അമ്പരക്കുമെങ്കിലും സംഭവം സത്യം തന്നെ. കേരളത്തില്‍ ആദ്യമായാണ് മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതോടെ പിതാവിന്റെ സ്വത്തുക്കള്‍ക്കെല്ലാം ഒമ്പതാംക്ലാസ്സുകാരന്‍ മകന്‍ അവകാശിയായി.

also read: മണിപ്പൂരിൽ ക്രൂരത കാട്ടി സൈന്യവും; തോക്കേന്തിയ ബിഎസ്എഫ് ജവാൻ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; വീഡിയോ പുറത്തെത്തിയതോടെ നടപടി

മുല്ലൂര്‍ നെല്ലിക്കുന്ന് ആരാദ്ധ്യഭവനില്‍ കെ.ജ്ഞാനദാസിന്റെ മകള്‍ ജോളി പി.ദാസിന്റെയും കളിയിക്കാവിള പറന്താലുമൂട് സ്വദേശി എസ്.അജികുമാറിന്റെയും വിവാഹമാണ് മരണാനന്തരം രജിസ്റ്റര്‍ ചെയ്തത്. 2008ആഗസ്റ്റ് 28നാണ് ഇരുവരും വിവാഹിതരായത്.

എന്നാല്‍ വിവാഹ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനുമുമ്പേ ഇരുവരും ചെന്നൈയിലേക്ക് പോയി. അവിടെ സ്വകാര്യ കോളേജില്‍ അസി.പ്രൊഫസറായിരുന്നു അജികുമാര്‍.ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു ജോളി. പിന്നീട് ഇരുവര്‍ക്കും ഒരു മകനും ജനിച്ചു.

also read; പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു;അധ്യാപകൻ അറസ്റ്റിൽ

2012ജനുവരി 10ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ജോളി മരിച്ചു. എന്നാല്‍ മകനും അജികുമാറും രക്ഷപ്പെട്ടു. പിന്നീട് 2018ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അജികുമാറും യാത്രയായി. ഇതോടെ തനിച്ചായ കുഞ്ഞിന്റെ സംരക്ഷണം ജോളിയുടെ പിതാവ് ജ്ഞാനദാസ് ഏറ്റെടുക്കുകയായിരുന്നു.

അജികുമാറിന്റെ സ്വത്തിന്റെ അനന്തരാവകാശിയാണ് കുട്ടിയെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന രേഖ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പിന്നീടാണ് അറിഞ്ഞത്. തുടര്‍ന്ന് കോര്‍പറേഷന്റെ വിഴിഞ്ഞം സോണല്‍ ഓഫീസിലാണ് ജ്ഞാനദാസ് അപേക്ഷ സമര്‍പ്പിച്ചത്.

Also Read: മണിപ്പൂരിൽ ക്രൂരത കാട്ടി സൈന്യവും; തോക്കേന്തിയ ബിഎസ്എഫ് ജവാൻ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; വീഡിയോ പുറത്തെത്തിയതോടെ നടപടി

എന്നാല്‍ ദമ്പതികള്‍ മരണപ്പെട്ടതാണെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥരെല്ലാം അമ്പരന്നു. കാരണം വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ പരേതതരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല. ഇത് മനസ്സിലാക്കിയതോടെ പ്രത്യേക അനുമതി തേടി ജ്ഞാനദാസ് തദ്ദേശവകുപ്പ് ചീഫ് രജിസ്ട്രാറെ സമീപിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ ഭാവിയെ കരുതി പ്രത്യേക കേസായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. തുടര്‍ന്ന് പതിനഞ്ചു വര്‍ഷം മുമ്പു നടന്ന മകളുടെ വിവാഹത്തിന്റെ രേഖകള്‍ പിതാവ് ഏറ്റുവാങ്ങുകയായിരുന്നു.

Exit mobile version