52ാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദമ്പതികള്‍, വൈറലായി സേവ് ദി ഡേറ്റ് വീഡിയോ

കോട്ടയം: ഇന്ന് വിവാഹത്തിന് മുന്നോടിയായി സേവ് ഡേറ്റ് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ് യുവാക്കള്‍ക്ക്. പലതും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറാറുമുണ്ട്.

അതുപോലെ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ദമ്പതികളുടെ 52ആം വിവാഹ വാര്‍ഷികത്തില്‍ ചെയ്ത സേവ് ദി ഡേറ്റ് വീഡിയോ.

also read: സ്വത്ത് തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശികളായ 83 വയസ്സുകാരനായ കെ ജെ ജോണും ഭാര്യ 73കാരി ലൂസമ്മ ജോണുമാണ് വിവാഹവാര്‍ഷികത്തിന് മുന്നോടിയായി സേവ് ദി ഡേറ്റ് വീഡിയോ ചെയ്തത്.

കല്യാണ ദിവസത്തെതിന് സമാനമായ വസ്ത്രങ്ങളും വിന്റേജ് കാറില്‍ ഉള്ള യാത്രയുമൊക്കെയായി വാര്‍ഷികാഘോഷം കളര്‍ ആക്കുകയാണ് കുടുംബാംഗങ്ങള്‍. ദമ്പതികളുടെ 52 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവാഹത്തെ അനുസ്മരിപ്പിച്ചായിരുന്നു ആഘോഷങ്ങള്‍.

Exit mobile version