ഇന്നും പെരുമഴ, ആറുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

rain | bignewslive

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Also Read: കാലവർഷം അതിതീവ്രം; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവിധ താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു

വടക്കന്‍ ജില്ലകളില്‍ കനത്തമഴയാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Also Read: സ്ഥലത്തിന്റെ രേഖ കൈമാറാൻ ആവശ്യപ്പെട്ടത് 5,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

അതേസമയം സംസ്ഥാത്ത് നാളെയോടെ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നും അതുവരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Exit mobile version