കോട്ടയത്ത് നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം: ദൃശ്യം പകര്‍ത്തി എട്ടിന്റെ പണി കൊടുത്ത് യുവതി

കോട്ടയം: കോട്ടയത്ത് നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് പത്തൊന്‍പതുകാരി. കോട്ടയം സ്വദേശിയായ യുവതിയ്ക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. കേസില്‍ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് പിടിയിലായി.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡില്‍ വച്ചാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടി നടന്നുവരുന്നതുകണ്ട് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം നടത്തുകയായിരുന്നു യുവാവ്. ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ ബൈക്കിലെത്തിയത്.

പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ അടുത്തേക്ക് യുവാവ് വന്നുവെങ്കിലും യുവതി ഓടി മാറി. ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടില്‍ അഭയം തേടി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി പോലീസിന് പരാതി നല്‍കി.

Exit mobile version